ലോകത്തെ ഏറ്റവും സുരക്ഷിതമായ ന​ഗരം അബുദബി

0
223

അബുദബി: 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദബി ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ ആണ് പട്ടിക പുറത്തുവിട്ടത്. ദുബായ്, അജ്മാൻ, ‍റാസൽ ഖൈമ തുടങ്ങിയ യുഎഇ ന​ഗരങ്ങൾ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നംബിയോയുടെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ എട്ടാം തവണയാണ് യുഎഇ തലസ്ഥാനം ഒന്നാം സ്ഥാനത്തെത്തുന്നത്.

സുരക്ഷാ സൂചികയിൽ എമിറേറ്റ് ഏറ്റവും മികച്ചതും (86.8) കുറ്റകൃത്യങ്ങളുടെ തോതിൽ അവസാനവുമാണ് (13.1) അബുദബി. 82.2കുറ്റകൃത്യ സൂചികയും 17.8 സുരക്ഷയുമായി തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ കാരക്കാസാണ് ഏറ്റവും മോശം സ്കോർ ചെയ്തത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള കണക്കാണ് ക്രൈം ഇൻഡക്സ്. നംബിയോ പട്ടികപ്രകാരം ആഗോളതലത്തിൽ 329 നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ് അബുദബി.

20-ൽ താഴെയുള്ള കുറ്റകൃത്യങ്ങളുടെ തോത് വളരെ താഴ്ന്നതും, 20-നും 40-നും ഇടയിലുള്ള കുറ്റകൃത്യങ്ങളുടെ തോത് കുറവും, 40-നും 60-നും ഇടയിൽ മിതമായതും, 60-നും 80-നും ഇടയിൽ ഉയർന്നതും, 80-ൽ കൂടുതൽ കുറ്റകൃത്യങ്ങളുടെ തോത് വളരെ ഉയർന്നതും കണക്കാക്കുന്നതായി നംബിയോ വ്യക്തമാക്കി. സുരക്ഷാ സൂചിക കുറ്റകൃത്യ സൂചികയ്ക്ക് വിപരീതമാണ്. നഗരത്തിന് ഉയർന്ന സുരക്ഷാ സൂചികയുണ്ടെങ്കിൽ അത് വളരെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നതായി നംബിയോ പറഞ്ഞു.

മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ജീവിതനിലവാരം ഉയർത്തുന്നതിലും എമിറേറ്റിൻ്റെ ആഗോള നേതൃത്വത്തെയാണ് എട്ടാം തവണയും നഗരത്തിൻ്റെ ഏറ്റവും സുരക്ഷിതമായ റാങ്ക് പ്രതിഫലിപ്പിക്കുന്നതെന്ന് അബുദബി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അബുദബിയിലെ സുരക്ഷയുടെയും മുൻനിര തലങ്ങൾ, ആകർഷണം വർധിപ്പിച്ചതായി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി പറഞ്ഞു.

2017 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന നംബിയോയുടെ തലക്കെട്ട് അബുദബിയ്ക്ക് സ്വന്തമാണ്. ഇത് പൗരന്മാർക്കും താമസക്കാർക്കും മികച്ച ജീവിത നിലവാരം ഉറപ്പാക്കാനുള്ള എമിറേറ്റിൻ്റെ നിരന്തരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here