ആൺസുഹൃത്തിന്‍റെ വിവാഹവേദിയിലേക്ക് പൊലീസിനെയും കൂട്ടി യുവതി; അതിന് മുമ്പേ വിവാഹം നടത്തി യുവാവ് മുങ്ങി

0
81

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ആൺ സുഹൃത്തിന്‍റെ വിവാഹവേദിയിൽ യുവതി എത്തി.കർണാടകയിലെ ഉള്ളാളിലെ കോട്ടേക്കാർ ബീരിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൈസൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ വിവാഹദിവസം പൊലീസിനെയും കൂട്ടി എത്തിയത്. എന്നാൽ യുവതി എത്തുന്നതിന് മുമ്പ് തന്നെ മറ്റൊരു യുവതിയെ താലിച്ചാർത്തി യുവാവ് അവിടെനിന്ന് കടന്നുകളഞ്ഞു.

കോഴിക്കോട് പന്തീരങ്കാവിലുള്ള ഫ്ലാറ്റിൽവെച്ച് വിവാഹവാദ്ഗനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കൂടാതെ 19 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്. ഈ പരാതിയിൽ പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അതിനിടെയാണ് യുവാവിന്‍റെ വിവാഹ കാര്യം യുവതി അറിയുന്നത്. പീഡനക്കേസിൽ അന്വേഷണം നടക്കുന്നതിനാൽ വിവാഹ തടയണമെന്ന് ആവശ്യപ്പെട്ട് യുവതി മൈസൂരു പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് സംഘവുമായി യുവതി കോട്ടേക്കാർ ബീരിൽ എത്തിയെങ്കിലും അതിന് മുമ്പ് തന്നെ ബംഗളുരു സ്വദേശിനിയായ യുവതിയെ കോഴിക്കോട്ടുകാരനായ യുവാവ് താലി ചാർത്തിയിരുന്നു. വിവാഹം നടന്ന ഉടൻ തന്നെ വധുവരൻമാർ സ്ഥലത്തുനിന്ന് പോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here