പെൺകുട്ടി അലറി വിളിച്ചു, ഓടിക്കൂടിയ നാട്ടുകാർക്കുനേരെ യുവാവിന്‍റെ അസഭ്യവർഷവും പരാക്രമവും; ഒടുവിൽ സംഭവിച്ചത്

0
330

പാലക്കാട്: പാലക്കാട് കുമരനല്ലൂരിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം. അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടിയശേഷം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തിൽ കയറിയ പെൺകുട്ടിക്ക് നേരെ യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു വാക്കേറ്റം ഉണ്ടായത്. സംഭവത്തെതുടര്‍ന്ന് പെൺകുട്ടി അലറി വിളിച്ചതോടെ വ്യാപാരികളും നാട്ടുകാരും ഇടപെട്ടു. ഇതോടെ യുവാവ് നാട്ടുകാര്‍ക്കുനേരെ തിരിഞ്ഞു. നാട്ടുകാര്‍ക്കുനേരെ അസഭ്യ വര്‍ഷം നടത്തി. തുടര്‍ന്ന് നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടി കെട്ടിയിടുകയായിരുന്നു. വിവര മറിയിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി. യുവാവിന് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും ആംബുലൻസിൽ കയറ്റി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here