തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബംബ്രാണ സ്വദേശി മരിച്ചു

0
276

കുമ്പള: കുമ്പള ബംബ്രാണ സ്വദേശിയായ യുവാവ് തിരുവനന്തപുരത്തു ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്നു മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ പരേതനായ പള്ളിക്കുഞ്ഞി കുദൂരിന്റെയും ഖദീജയുടെയും മകന്‍ അഫ്‌സല്‍ (27) ആണ് തിങ്കളാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

രണ്ടു ദിവസം മുമ്പു സുഹൃത്തിന്റെ ബൈക്കുമായി യാത്ര ചെയ്യുന്നതിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ നിന്നു കരക്കു കയറിയെങ്കിലും അബോധാവസ്ഥനായി റോഡരുകില്‍ കിടക്കുകയായിരുന്നെന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്. രാത്രി മുഴുവന്‍ അതേ കിടപ്പില്‍ കിടന്ന അഫ്‌സല്‍ പിറ്റേന്നു രാവിലെ ബോധം തെളിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ശരീരത്തില്‍ മുറിവുകളും പാടുകളും കണ്ട ഒപ്പം താമസിക്കുന്നവര്‍ അഫ്‌സലിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് മുറിവുകളില്‍ മരുന്നു വച്ചുകെട്ടി വിട്ടുവെങ്കിലും ഇന്നലെ വൈകിട്ട് വീണ്ടും മുറിയില്‍ ബോധരഹിതനാവുകയായിരുന്നു.

അഫ്‌സലിനെ നേരത്തെ പരിശോധിച്ച ആശുപത്രിയില്‍ ഉടനെത്തിച്ചു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ്ത്താനായിരുന്നു അവരുടെ നിര്‍ദ്ദേശമെന്നു പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരികാവയവങ്ങള്‍ക്കു കഠിനമായ തകരാറുണ്ടായതാണ് കാരണമെന്ന് പറയുന്നു. ഒന്നര മാസം മുമ്പു സഹോദരന്റെ വിവാഹ ചടങ്ങിനു നാട്ടിലെത്തിയ അഫ്‌സല്‍ 10 ദിവസം മുമ്പാണ് തിരിച്ചുപോയത്. അഫ്‌സല്‍ തിരുവനന്തപുരത്ത് ഒരു ടെക്‌സ്റ്റൈല്‍സില്‍ സെയില്‍സ്മാനായിരുന്നു.

സഹോദരങ്ങള്‍: റസാഖ്, സഹദ്, ബിലാല്‍, അനീസ, റംല.

LEAVE A REPLY

Please enter your comment!
Please enter your name here