വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്കിന്റെ സ്‌നേഹവീട്; താക്കോൽദാനം 26-ന്

0
80

കുമ്പള: കേരള ബാങ്ക് കുമ്പള ശാഖയിലെ കളക്‌ഷൻ ഏജൻറായി ജോലിചെയ്യുന്നതിനിടെ മരിച്ച കുണ്ടാപ്പുവിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയിൽ വീട്‌ നിർമിച്ചുനൽകി. വടിന്റെ താക്കോൽ കൈമാറ്റവും കുടുംബസഹായ ഫണ്ട് കൈമാറ്റവും 26-ന് നടക്കും.

ജില്ലയിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളത്തിൽനിന്ന്‌ നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവർത്തകനായ വിശ്വനാഥന്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ രൂപ ചെലവിൽ സ്നേഹവീടൊരുക്കിയത്. ചെറിയൊരു കൂരക്കുള്ളിൽ രണ്ട് ചെറിയ കുട്ടികളുമൊത്ത് ദുരിതജീവിതം നയിക്കുകയായിരുന്ന ഇവരുടെ ദയനീയ കഥ വിശ്വനാഥന്റെ മരണത്തോടെയാണ് പുറംലോകം അറിഞ്ഞത്.

രാവിലെ ഒൻപതിന് കേരള ബാങ്ക് പ്രസിഡൻറ്‌ ഗോപി കോട്ടമുറിക്കൽ താക്കോൽ കൈമാറ്റം നിർവഹിക്കും. കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം അധ്യക്ഷതവഹിക്കും.

പത്രസമ്മേളനത്തിൽ ഡിപ്യൂട്ടി ജനറൽ മാനേജർ രഹന, നിർമാണ കമ്മിറ്റി ചെയർമാൻ പ്രകാശ് റാവ്, കൺവീനർ ടി. രാജൻ, കുമ്പള ശാഖ സീനിയർ മാനേജർ പി. ഉണ്ണികൃഷ്ണൻ, കെ.വി. ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here