ഉപ്പളയിൽ 53 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

0
166

കാസർകോട്: ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള സ്വദേശിനി ചന്ദ്രാവതി(53) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് മാവേലി എക്സ്പ്രസ് ട്രെയിൻ ഇടിച്ചത്. കേൾവശക്തി കുറവുള്ള ചന്ദ്രാവതി കുടുംബവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഒരു റെയിൽ പാളം കടന്ന് അടുത്ത പാളത്തിലേക്ക് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്നു പൊലീസ് എത്തി മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. പരമേശ്വരന്റെയും പുത്തമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ശശി, മീനാക്ഷി, ജയന്തി, വാസന്തി, ബാലകൃഷ്ണ.

LEAVE A REPLY

Please enter your comment!
Please enter your name here