ബന്തിയോട് അടുക്കയില്‍ പത്തൊമ്പതുകാരി കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

0
516

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ 19കാരിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ബദറുദ്ദീന്‍-മറിയ ദമ്പതികളുടെ മകള്‍ റഹീന എന്ന റന ഫാത്തിമയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച് ഉമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഉമ്മ ഉണര്‍ന്നപ്പോള്‍ റന ഫാത്തിമയെ കണ്ടില്ല. അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു കിടപ്പുമുറി പൂട്ടിയ നിലയില്‍ കണ്ടത്. ബഹളം വെച്ച് പരിസരവാസികളെ വിളിച്ച് വരുത്തി വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് റന ഫാത്തിമയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. 19കാരിയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റന ഫാത്തിമയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിലെടുത്ത് പരിശോധിച്ചു വരികയാണ്. യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് റന ഫാത്തിമയുടെ മാതാപിതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.എഫ്. ഇക്ബാലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.

 

LEAVE A REPLY

Please enter your comment!
Please enter your name here