ഷഹാന ഷാജിയുടെ ആത്മഹത്യ; ഒളിവില്‍ പോയ നൗഫലും മാതാവും അറസ്റ്റില്‍

0
178

തിരുവല്ലം സ്വദേശിനി ഷഹാന ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഉപദ്രവവുമാണ് ഷഹാന ആത്മഹത്യ ചെയ്തതിന് കാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹാനയുടെ ഭര്‍ത്താവ് നൗഫലും മാതാവും ഒളിവില്‍ പോയിരുന്നു. ഇരുവരെയും തിരുവനന്തപുരം കണ്ടലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെ സസ്‌പെന്റ് ചെയ്തിരുന്നു.

ഷഹാന ഷാജി ഡിസംബര്‍ 26ന് ആയിരുന്നു വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് നൗഫലുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസിച്ച് വരുകയായിരുന്നു ഷഹാന ഷാജി. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here