വരനോടൊപ്പം എത്തിയ യുവാവ് വിവാഹ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

0
395

മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്. അന്‍സാര്‍ ഇന്നലെ രാത്രി വരനോടൊപ്പം മുളിഗദ്ദെയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അന്‍സാര്‍ മൂന്ന് മാസം മുമ്പാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത്. ഭാര്യ: റംസീന, മകൻ മുഹമ്മദ് നാമിഖ്, സഹോദരങ്ങള്‍: അസീസ്, അനീസ്, അഫ്‌സല്‍, ആരിഫ.

LEAVE A REPLY

Please enter your comment!
Please enter your name here