മംഗളൂരു: വിദ്യാർത്ഥികൾക്ക് എം ഡി എം എ വില്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. ക്രൈം ഡിറ്റക്റ്റീവ് സ്ക്വാഡ് ആണ് മാരകമായ എം ഡി എം എ വില്പന നടത്തുന്നതിടെ ബജൽ നന്തൂർ സ്വദേശി തൗച്ചി (23) എന്ന് വിളിക്കുന്ന തൗസിഫിനെ പിടികൂടിയത്. വ്യാഴാഴ്ച നഗരത്തിലെ ഫൽനീറിൽ എസ്‌എൽ മത്യാസ് റോഡിൽ കൊയ്‌ലോ ലെയ്‌നിന് സമീപം ഓട്ടോറിക്ഷയിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ് അറസ്റ്റ്. നിരോധിത എംഡിഎംഎ മരുന്ന് കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വിൽക്കാൻ തൗസിഫ് ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
45,000 രൂപ വിലവരുന്ന ഒമ്പത് ഗ്രാം എംഡിഎംഎ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, മൊബൈൽ ഫോൺ, നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ എന്നിവയും അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 1.55 ലക്ഷം രൂപയാണ്.
സിസിബി ഇൻസ്പെക്ടർ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്.