ട്രെയിനിൽ ഉറങ്ങിക്കിടന്ന മലയാളി യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; 42 കാരൻ ഗോവയിൽ അറസ്റ്റിൽ

0
280

ട്രെയിനിൽ യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച പൂർണ എക്‌സ്‌പ്രസിലെ സ്ലീപ്പർ കോച്ചിലാണ് സംഭവം. ഉറങ്ങുകയായിരുന്ന 22 കാരിയായ മലയാളി യുവതിക്ക് മുന്നിലിരുന്ന് 42 കാരൻ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.

കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന യുവതി. ട്രെയിൻ കർണാടകയിലെ ഗോകർണ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്‍റിന്‍റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്തു.

യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം ഇയാളുടെ പ്രവൃത്തി കണ്ടത്. ഉടനെ ഇവർ ബഹളം വെച്ചു. ഇതോടെ ഇയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി. തുടർന്ന് യുവതിയും സുഹൃത്തുക്കളും റെയിൽവേ എമർജൻസി നമ്പറിൽ വിവരം അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു.

റെയിൽവെ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് അടുത്ത സ്റ്റേഷനിൽ എത്തുമ്പോഴേക്കും പ്രതിയെ പിടികൂടുമെന്നും എമർജൻസി വിഭാഗം യുവതിയെ അറിയിച്ചു. ഇതിനിടെ ട്രെയിൻ മാർഗാവോ റെയിൽവേ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കൺ റെയിൽവേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here