ഉപ്പള സോങ്കാലിൽ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു

0
266

കാസർകോട്: ഉപ്പള സോങ്കാലിൽ സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദ് ഉമിക്കള (35)യാണ് മരിച്ചത്. ഗോവയിൽ  കടയിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നുച്ചയ്ക്ക് ബേക്കൂർ ഒബർല ഉറൂസ് കഴിഞ്ഞു സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ എത്തിച്ചു മടങ്ങുകയായിരുന്നു. സോങ്കാലിലെത്തിയപ്പോൾ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഉപ്പളയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. പരേതനായ മൊയ്തീൻകുത്തിയാണ് പിതാവ്. മാതാവ്: നഫീസ.ഭാര്യ: മിസ്രിയ .മക്കൾ: അജു , ഫാത്തിമ, മുഹമ്മദ്.സഹോദരങ്ങൾ: സലിം ,യൂസഫ്, ഫാറൂക്ക്, ഫാത്തിമ, താഹിറ, നസീമ, ഹസീന

LEAVE A REPLY

Please enter your comment!
Please enter your name here