മൊഗ്രാൽ പുത്തൂർ പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

0
225

കാസര്‍കോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം പുഷ്പ(45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോര്‍ത്ത് ബെള്ളൂര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ബന്ധുക്കളുടെ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. കോട്ടക്കുന്ന് വാര്‍ഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര അംഗമാണ്. നേരത്തെ മുസ്ലീംലീഗ് അുഭാവിയായിരുന്നു. മുസ്ലിംലീഗിന്റെ ബൈത്തുറഹ്‌മ പദ്ധതിയില്‍ ഇവര്‍ക്ക് മൊഗ്രാല്‍ മൊഗറില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇവിടെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ള ആളുകള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മാധവന്‍ ആണ് ഭര്‍ത്താവ്. ശരത്ത്, സൗമിനി, സ്വരാജ് എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here