ബാത്ത്റൂമിലെ ബക്കറ്റിൽ തലകീഴായി വീണു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

0
175

വയനാട്: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്‌തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here