പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവ്

0
175

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പല തവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവും 6,60,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കല്ലായി അറക്കത്തോടുക്ക റാസി മൻസിലിൽ ഇല്യാസ് അഹമ്മദ് (35)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജ് ശിക്ഷിച്ചത്.

പിഴ സംഖ്യയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചിട്ടില്ലെങ്കിൽ ആറ് കൊല്ലവും ഏഴ് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

2020 ജൂൺ മുതൽ 2021 ജൂൺ വരെയുള്ള കാലഘട്ടത്തിലായിരുന്നു പീഡനം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബെന്നി ലാലുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here