കണ്ണൂർ വിമാനത്താവളത്തിൽ 99 ലക്ഷത്തിന്റെ സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

0
174

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 99 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഹിസാമുദ്ദീനിൽനിന്നാണ് 1.6 കിലോ സ്വർണം പിടിച്ചത്. സ്വർണമിശ്രിതം അഞ്ച് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് അസി. കമ്മിഷണർമാരായ ഇ.വി. ശിവരാമൻ, ടി.എൻ. സുനിൽ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക് കുമാർ, എസ്. പ്രണയ്, ഇൻസ്പെക്ടർമാരായ രവി രഞ്ജൻ, നിതേഷ്, ഹവിൽദാർമാരായ പീതാംബരൻ, കൃഷ്ണവേണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here