ആത്മീയ ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ വീഴ്ത്തും, ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണി, പീഡനം, 19കാരൻ അറസ്റ്റിൽ

0
237

മലപ്പുറം: ആത്മീയ കാര്യങ്ങൾക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. വാട്‌സ്ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതി.

കൂടുതൽ ഇരകൾ ഇയാളുടെ അതിക്രമത്തിനും സാമ്പത്തിക തട്ടിപ്പിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. പ്രേംജിത്ത്, എസ്.ഐ ഷിജോ സി. തങ്കച്ചൻ, എ.എസ്.ഐ രേഖമോൾ, എസ്.സി.പി.ഒ ഷി ജു, സി.പി.ഒമാരായ സൽമാൻ പള്ളിയാൽതൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here