തമാശ കളി കലാശിച്ചത് മരണത്തില്‍; മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റി; 16കാരന് ദാരുണാന്ത്യം

0
178

പൂനെ: പൂനെയില്‍ ബന്ധു മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ 16 വയസുകാരന്‍ മരിച്ചു. മോത്തിലാല്‍ എന്ന കൗമാരക്കാരനാണ് മരിച്ചത്. തിങ്കളാഴ്ച പൂനെയിലെ ഹഡാസ്പര്‍ വ്യവസായ മേഖലയിലെ പ്രവര്‍ത്തിക്കുന്ന മാവ് നിര്‍മ്മാണ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ബന്ധുവായ ധീരജ് ഗോപാല്‍സിംഗ് ഗൗഡ് (21) എന്നയാളാണ് മോത്തിലാലിന്റെ മലദ്വാരത്തില്‍ എയര്‍ കംപ്രസറിന്റെ ഹോസ് കയറ്റിയതെന്ന് പൊലീസ് അറിയിച്ചു. മോത്തിലാല്‍ സ്ഥലത്തെത്തിയപ്പോള്‍ നിലത്തുവീണ് കിടന്ന ധാന്യപ്പൊടികള്‍ ഗോപാല്‍സിംഗ് വൃത്തിയാക്കുകയായിരുന്നു. പരസ്പരം കളിയാക്കി സംസാരിക്കുന്നതിനിടെയില്‍ ഗോപാല്‍സിംഗ് എയര്‍ കംപ്രസര്‍ മോത്തിലാലിന്റെ മലദ്വാരത്തില്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തമാശയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്തത്. എന്നാല്‍ അത് മോത്തിലാലിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചു. വേദന കൊണ്ട് പുളഞ്ഞ മോത്തിലാലിനെ സമീപത്തെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഗോപാല്‍സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ പൊടി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നതാണ് എയര്‍ കംപ്രസര്‍ ഹോസ് എന്നും പൊലീസ് പറഞ്ഞു. അമിതമായ അളവില്‍ വായു ഉള്ളില്‍ കടന്നതിന് പിന്നാലെയുണ്ടായ മുറിവുകളെ തുടര്‍ന്നാണ് 16 കാരന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here