ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

0
287

കാസര്‍കോട്: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളി സംഘടിപ്പിക്കുന്നതിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. നേരത്തെ ദുബൈയില്‍ സോണിക് ട്രാവല്‍സിലും കാസര്‍കോട് മൗലവി ട്രാവല്‍സി ലും ജോലി ചെയ്തിരുന്നു. എന്‍എ മുഹമ്മദിന്റെയും സുഹ്‌റയുടെയും മകനാണ്. ഭാര്യ: ഹസീന.

LEAVE A REPLY

Please enter your comment!
Please enter your name here