വാട്‌സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം

0
122

വാട്‌സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം. ഫോട്ടോകളും വീഡിയോകളും 2021 മുതല്‍ തന്നെ വ്യൂ വണ്‍സായി അയയ്ക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യത മുന്‍നിര്‍ത്തി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓഡിയോ സന്ദേശങ്ങളുടെ കാര്യത്തിലും വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചത്.

ചിത്രങ്ങളും വീഡിയോകളും വ്യൂ വണ്‍സായി അയയ്ക്കുന്നതുപോലെതന്നെ ‘one-time’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന വിഷയങ്ങളോ ഓഡിയോ സന്ദേശമായി അയയ്ക്കുകയാണെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.വ്യൂ വണ്‍സായി ലഭിക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍തന്നെ തുറക്കണമെന്നും വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞാല്‍ സന്ദേശം ലഭ്യമാകില്ല. വ്യൂ വണ്‍സായി അയയ്ക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ്, സേവ്, സ്റ്റാര്‍ എന്നിവ ചെയ്യാനാകില്ല. വ്യൂ വണ്‍സായി അയക്കുന്ന സന്ദേശങ്ങള്‍ തുറന്നില്ലെങ്കില്‍ പിന്നീട് ബാക്ക് അപ്പ് ചെയ്യാനാകും.

വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ ഓരോ തവണ സന്ദേശം അയയ്ക്കുമ്പോഴും തിരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ അതിനായി വ്യക്തിഗത ചാറ്റ് തുറക്കുക. മൈക്രൊഫോണ്‍ ഓണാക്കി റെക്കോര്‍ഡിങ് ലോക്ക് ചെയ്യുക. ശേഷം റെക്കോര്‍ഡിങ് ഹോള്‍ഡ് ചെയ്തതിന് ശേഷം ‘view once’ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് അയയ്ക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here