ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

0
441

അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അതിൽ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോൾ പ്രയാസമാണ്. ലൈക്കുകൾക്കും, ഷെയറുകൾക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകൾ ഷെയർ ചെയ്യാറുണ്ട്.

ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു വിവാഹ വീഡിയോയാണ്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്നും പറഞ്ഞാണ് വീഡിയോ വൈറലാവുന്നത്. വീഡിയോയിൽ ഒരു യുവാവ് നാല് സ്ത്രീകളുമായി അ​ഗ്നിക്ക് വലം വയ്ക്കുന്നതാണ് കാണുന്നത്. നാലുപേരും വിവാഹവേഷത്തിൽ തന്നെയാണ്. നാലുപേരുടെ കഴുത്തിലും ഹാരവും കാണാം.

യുവാവ് പുഞ്ചിരിയോടെയാണ് അ​ഗ്നിക്ക് വലം വയ്ക്കുന്നത്. ഒരു പന്തലിലാണ് ഇത് നടക്കുന്നത്. ചുറ്റുമുള്ളവർ പൂക്കളെറിഞ്ഞ് ഇവരെ ആശീർവദിക്കുന്നുമുണ്ട്. തീർന്നില്ല പ്രദക്ഷിണം പൂർത്തിയാകുമ്പോൾ നാലു യുവതികളും യുവാവിന്റെ കാലിൽ തൊട്ട് അനു​ഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. ഏതായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.

എന്നാൽ, ഇത് യഥാർത്ഥ വിവാഹമല്ല. വെറും റീലിന് വേണ്ടി മാത്രം കാട്ടിക്കൂട്ടുന്നതാണ് എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരാൾ പറഞ്ഞത് റീലിന് വേണ്ടി ഓരോന്ന് കാണിക്കുമ്പോൾ ശരിക്കും വിവാഹത്തിന് ഏത് ദിശയിലാണോ വലം വയ്ക്കുന്നത് അതുപോലും മറന്നു പോയി എന്നാണ്. ഏതായാലും, ആളുകൾ ഈ വിവാഹത്തെ വെറും കോമഡിയായിട്ടാണ് കണ്ടിരിക്കുന്നത്. ലൈക്കിനും ഷെയറിനും വേണ്ടി എന്തെല്ലാമാണ് ആളുകൾ കാണിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ആളുകൾ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here