ജമ്മു കശ്മീരില്‍ വാഹനം അപകടത്തില്‍പെട്ടു: മലയാളികളടക്കം 5 മരണം

0
231

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ അ‍ഞ്ചുമരണം. നാലുപേര്‍ പാലക്കാട്ടുകാരാണ്. മരിച്ച മലയാളികള്‍ – സുധീഷ് (32), അനില്‍(34), രാഹുല്‍ (28), വിഘ്നേഷ് (23). ഡ്രൈവര്‍ ശ്രീനഗര്‍ സ്വദേശി ഐജാസ് അഹമ്മദ് അവാനും മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍–ലേ ദേശീയപാതയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവർ- രജിഷ്, അരുൺ, മനോജ്. മനോജിന്റെ പരുക്ക് ഗുരുതരമാണ്. ശ്രീനഗർ ഷേർ -ഇ- കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസസിൽ പ്രവേശിപ്പിച്ചു. 13 അംഗ സംഘം കശ്മീരിലേക്ക് പോയത് കഴിഞ്ഞമാസം 30നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here