ക്രിക്കറ്റ് കളി കഴിഞ്ഞയുടൻ വെള്ളം കുടിച്ച പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു

0
205

ക്രിക്കറ്റ് കളി കഴിഞ്ഞയുടൻ വെള്ളം കുടിച്ച 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ അൽമോറ ജില്ലയിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

ശനിയാഴ്ചയാണ് സംഭവം. ഹസൻപൂരിലെ കയാസ്താനിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസ് സൈനി സുഹൃത്തുക്കൾക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞയുടൻ തണുത്ത വെള്ളം കുടിച്ച പ്രിൻസ് പെട്ടെന്ന് ബോധരഹിതനായി. സുഹൃത്തുക്കൾ വിവരം പ്രിൻസിന്റെ മാതാപിതാക്കളെ അറിയിച്ചു.

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിയമനടപടി സ്വീകരിക്കാതെയാണ് ഇവർ മൃതദേഹം സംസ്കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here