വാഹനത്തിലെ ജി.പി.എസ് സംവിധാനം തുണയായി; ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കവര്‍ന്ന യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി

0
190

ഉപ്പള: ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് പട്ടാപ്പകല്‍ കവര്‍ന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. ഉപ്പള പത്വാടിയിലെ സവാദ് എന്ന നൗഫലി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് കവര്‍ന്നത്. ആംബുലന്‍സ് കാണാതായതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആംബുന്‍സില്‍ ഘടിപ്പിച്ചിരുന്ന ജി.പി.എസ്. സംവിധാനം അടിസ്ഥാനമാക്കി മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുകയും ബഡാജെയില്‍ വെച്ച് ആംബുലന്‍സ് കടന്നു പോകുന്നതായുള്ള വിവരം ലഭിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് ആംബുലന്‍സ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഡാജെയില്‍ മതിലിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സവാദിനെ പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here