ഗുരുദ്വാരയുടെ മതിലിൽ സുഖനിദ്ര, ആളുകളെത്തിയിട്ടും കൂസലില്ല, ഭീതി പടർത്തിയ കടുവ പിടിയിൽ

0
180

പിലിഭിത്ത്: ജനവാസ മേഖലയിലെ മതിലിന് പുറത്ത് വളരെ കൂളായി കിടന്നുറങ്ങിയ കടുവയെ ഒടുവിൽ മയക്കു വെടി വച്ച് പിടികൂടി. 12 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഉത്തർ പ്രദേശിലെ പിലഭിത്തിലെത്തിയ കടുവയെ പിടികൂടുന്നത്. മതിലിന് മുകളിൽ കടുവ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

രാത്രി 12 മണിയോടെ ഗ്രാമത്തിലെത്തിയ കടുവ ജനവാസ മേഖലയെ മൊത്തത്തിൽ ഭീതിയിലാക്കിയിരുന്നു. ഗ്രാമത്തിലെ ഗുരുദ്വാരയുടെ മതിലാണ് വിശ്രമിക്കാനായി കടുവ തെരഞ്ഞെടുത്തത്. വലിയ രീതീയിൽ ആളുകൾ എത്തിയതോടെ ഒരു കൂസലുമില്ലാതെ മതിലിൽ തന്നെ കിടന്നുറങ്ങിയ കടുവ ജനവാസ മേഖലയിൽ വലിയ രീതിയിൽ ഭീതി പടർത്തിയിരുന്നു. ഒടുവിൽ ഇതിന് പിന്നാലെ വനംവകുപ്പ് അധികൃതർ രംഗത്തെത്തി കടുവയെ ഒരു ഭാഗത്തേക്ക് എത്തിച്ച് മയക്കുവെടി വയ്ക്കുകയായിരുന്നു.

ആളുകൾ തടിച്ച് കൂടിയിട്ടും കൂളായി മതിലിൽ തുടർന്ന കടുവയുടെ അടുത്ത് നിന്നും വല കെട്ടിത്തിരിച്ചാണ് വനംവകുപ്പ് ആളുകളെ സംരക്ഷിച്ചത്. 12 മണിക്കൂറോളം നീണ്ട ഭീതിയുടെ അന്തരീക്ഷത്തിനാണ് ചൊവ്വാഴ്ച കടുവയെ പിടികൂടി പുറത്തെത്തിച്ചതോടെ അവസാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here