ഓട്ടോയില്‍ തുങ്ങിക്കിടന്ന് പാട്ടുപാടി യുവാവ്; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി ! (വീഡിയോ)

0
237

തിരക്കേറിയ റോഡുകളില്‍ സ്റ്റണ്ട് നടത്തുകയെന്നത് ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ ഹരത്തിന് പിന്നിലെ അപകടങ്ങളെ കുറിച്ച് പലപ്പോഴും അവര്‍ അജ്ഞത നടിക്കുന്നു. ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് വഴിയാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടു. ഓട്ടോയുടെ പുറകില്‍ പോകുന്ന ബൈക്കിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്.

വീഡിയോയില്‍ തിരക്കേറിയ ഒരു ഓവര്‍ബ്രിഡ്ജിലൂടെ പോകുന്ന ഓട്ടോയില്‍ വലിയ ഉച്ചത്തില്‍ പാട്ട് വച്ചിരിക്കുന്നത് കേള്‍ക്കാം. പാട്ടിനൊത്ത് ശരീരം ഇളകിയാടിക്കൊണ്ട് ഒരു യുവാവ് ഓട്ടോയുടെ കമ്പിയില്‍ പിടിച്ച് ശരീരം മുഴുവനും ഓട്ടോയുടെ പുറത്തേക്കിട്ട് ആടിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ബൈക്ക് യാത്രക്കാര്‍ ഇയാളോട് സൂക്ഷിക്കാനും വണ്ടി വരുന്നതിനെ കുറിച്ചുമെല്ലാം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ അപകടകരമായ രീതിയില്‍ ഒരു പാഴ്സല്‍ വണ്ടിയെ ഓട്ടോ മറികടക്കുമ്പോള്‍ യുവാവിന്‍റെ ശരീരം ഭാഗ്യം കൊണ്ട് മറ്റെവിടെയും ഉരസാതെ രക്ഷപ്പെട്ടു. പക്ഷേ തൊട്ടടുത്ത നിമിഷം ‘സൈക്കിള്‍ യാത്രക്കാരന്‍’ എന്ന് ബൈക്കിലുള്ളവര്‍ വിളിച്ച് പറയുമ്പോള്‍ വീഡിയോയില്‍ യുവാവിന്‍റെ ദേഹത്ത് തട്ടി ഒരു സൈക്കിള്‍ യാത്രക്കാരന്‍ തിരിക്കേറിയ റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും ഇയാള്‍ ഉരുണ്ട് തൊട്ട് പുറകെയുള്ള ബൈക്കിന് മുന്നിലെത്തുന്നു. അപകടം നടന്നിട്ടും ഓട്ടോ റിക്ഷ നിര്‍ത്താതെ പോകുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

abhaymotoupdates എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് അഭിപ്രായമെഴുതാനെത്തിയത്. ഇത്തരം സ്റ്റണ്ട് യുവാക്കളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ചിലര്‍ കുറിച്ചു. ചിലര്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ ഇരുവരയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ പോലീസ് ശക്തമായ നടപടി എടുക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് എഴുതി.

https://www.instagram.com/p/C0zQNd3t3Gc/?utm_source=ig_embed&utm_campaign=embed_video_watch_again

 

LEAVE A REPLY

Please enter your comment!
Please enter your name here