ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

0
185

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടാമത് നില്‍ക്കുന്ന ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങാണിതെന്നതാണ് കൗതുകം. 658 കോടിയാണ്( 79 മില്യണ്‍ ഡോളര്‍) ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി. ഐപിഎല്ലാണ് ബിസിസിഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ ആസ്‌തി 59 മില്യണ്‍ ഡോളറാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി ഏകദേശം 55 മില്യൺ ഡോളറിന് അടുത്താണെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചതോടെ വരുമാനം വരുന്നുണ്ടെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ പിഎസ്എല്‍ പിന്നിലാണ്. ഐപിഎല്ലിലും ബിഗ് ബാഷും കഴിഞ്ഞാല്‍ പോലും ഇവ ജനപ്രിയ പട്ടികയില്‍ ഉണ്ടാവില്ല.

അതേസമയം ഇന്ത്യയ്‌ക്ക് ഓൾ ഫോർമാറ്റ് പരമ്പരയ്ക്കായി ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പട്ടികയില്‍ ആറാം സ്ഥാനത്താണ്. 47 മില്യൺ യുഎസ് ഡോളറാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ആസ്‌തി. ഇത് ബിസിസിഐയുടെ മൊത്തം ആസ്‌തിയുടെ 2% മാത്രമാണ് വരുന്നത്.

ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര ക്രിക്കറ്റ് സൗത്താഫ്രിക്കയെ സംബന്ധിച്ച് വലിയ വരുമാനം ലഭിക്കുന്നതാണ്. 68.7 മില്യണ്‍ യുഎസ് ഡോളര്‍ ഇതിലൂടെ ലഭിക്കും. മൂന്ന് ടി20, 3 ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍ എന്നിവയാണ് കളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here