അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്.
ഇതിനായി ജലകായിക ബോട്ടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, മരബോട്ടുകള്‍, യാത്രാ ബോട്ടുകള്‍ എന്നിവ അണിനിരന്നാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്. 52-ാമത് ദേശീയദിനം കണക്കിലെടുത്താണ് യുഎി എന്ന രൂപം സൃഷ്ടിച്ചത്. ആദ്യം 52 എന്ന അക്കരൂപം തീര്‍ക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് രാജ്യത്തിന്റെ പേര് എന്നാക്കമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
യുഎഇ എന്നെഴുതിയ ശേഷം ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് ആകാശദൃശ്യങ്ങളും പകര്‍ത്തി. 380 മീറ്റര്‍ നീളത്തിലും 155 മീറ്റര്‍ ഉയരത്തിലുമായിരുന്നു ബോട്ടുകള്‍ തീര്‍ത്ത യുഎഇ എന്ന അക്ഷരരൂപം. 64 ക്യാപ്റ്റൻമാരാണ് ദൗത്യത്തിന് പങ്കാളികളായത്. ഗിന്നസ് ബുക്ക് അധികൃതരുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഏഴര മണിക്കൂര്‍ നീണ്ട ദൗത്യം ക്യാപ്റ്റന്‍സ് ക്ലബ് ടീം പൂർത്തീകരിച്ചത്.