ഞെട്ടി ക്രിക്കറ്റ് ലോകം; 43 പന്തിൽ 193* റണ്‍സ്, 22 സിക്‌സ്, 449 സ്ട്രൈക്ക് റേറ്റ്! പുതിയ റെക്കോര്‍ഡ്

0
443

കുട്ടിക്രിക്കറ്റിന്‍റെ ഏറ്റവും പുതിയ രൂപമായ ടി10ല്‍ വ്യക്തിഗത സ്കോറിന്‍റെ പുതിയ റെക്കോര്‍ഡ്. ടി10 ക്രിക്കറ്റിൽ അത്ഭുത ബാറ്റിംഗുമായി ഹംസ സലീം ദാർ എന്ന ബാറ്റര്‍ ഞെട്ടിച്ചു. 43 പന്തിൽ പുറത്താവാതെ 193* റൺസ് നേടിയാണ് ഹംസ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. യൂറോപ്യൻ ക്രിക്കറ്റ് സീരീസ് ടി10 മത്സരത്തിൽ കാറ്റലൂന്യ ജാഗ്വാറിന് വേണ്ടിയായിരുന്നു വെടിക്കെട്ട് ഇന്നിംഗ്സ്. സോഹാൽ ഹോസ്പിറ്റൽറ്റിനെതിരെ 14 ഫോറും 22 സിക്സും ഹംസ പറത്തി. 449 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലായിരുന്നു ഹംസയുടെ ബാറ്റിംഗ്. ടി10 ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഹംസ സലീം ദാര്‍ 43 പന്തില്‍ നേടിയ 193* റണ്‍സ്. 163 റണ്‍സായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ്.

മത്സരത്തില്‍ ഹംസ സലീം ദാറിന്‍റെ ബാറ്റിംഗ് വെടിക്കെട്ടില്‍ കാറ്റലൂന്യ പത്തോവറിൽ 257 റൺസിലെത്തി. മറുപടി ബാറ്റിംഗിൽ സോഹാല്‍ ഹോസ്പിറ്റൽറ്റിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 104 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 153 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി ഇതോടെ ഹോസ്പിറ്റൽറ്റ് നേരിട്ടു.

ഹംസ സലീം ദാറിന്‍റെ ഐതിഹാസിക വെടിക്കെട്ടില്‍ സോഹാല്‍ ഹോസ്പിറ്റൽറ്റ് ബൗളര്‍മാരുടെ അവസ്ഥ ദയനീയമായിരുന്നു. എല്ലാവരും കീശ നിറയെ അടിവാങ്ങിയാണ് മൈതാനം വിട്ടത്. പന്തുകള്‍ എറിഞ്ഞത് മാത്രമേ ഓര്‍മ്മയുള്ളൂ, മിക്കതും ചെന്നുവീണത് ഗ്യാലറിയിലായിരുന്നു. ഹോസ്പിറ്റൽറ്റ് ബൗളര്‍മാരില്‍ രണ്ട് ഓവര്‍ എറിഞ്ഞ വാരിസ് 36.5 ഇക്കോണമി റേറ്റില്‍ 73 റണ്‍സാണ് വഴങ്ങിയത്. രണ്ട് ഓവര്‍ വീതമെറിഞ്ഞ മറ്റ് ബൗളര്‍മാരുടെ ഇക്കോണോമി റേറ്റ് 24.00, 23.50, 22.50, 22.00 എന്നിങ്ങനെയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here