വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയടിച്ച് കേരള നായകൻ സഞ്ജു സാംസൺ. റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ 139 പന്തിൽനിന്നാണ് സഞ്ജു 128 റൺസടിച്ചത്. എട്ട് ഫോറും ആറ് സിക്‌സറുമടക്കമാണ് സെഞ്ച്വറി നേട്ടം. ടീം സ്‌കോർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 26ൽ നിൽക്കുമ്പോഴാണ് താരം കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. താരം നിറഞ്ഞുകളിച്ചെങ്കിലും കേരളം 18 റൺസിന് തോറ്റു. അവസാന ഓവറിൽ രാഹുൽ ശർമയുടെ പന്തിൽ പ്രാതം സിംഗിന് പിടികൊടുക്കുകയായിരുന്നു.
HUNDRED FOR SANJU SAMSON……!!!!
Captain leading by example, Kerala under huge pressure with 4 for 59 while chasing 256 runs in Vijay Hazare Trophy and then Sanju showed his class and smashed a brilliant hundred. 🫡🔥 pic.twitter.com/wZJQuOHlTg
— Johns. (@CricCrazyJohns) December 5, 2023
Please select this man in the Indian Cricket Team properly. He's performing consistently.
Don't waste the real talent 🌟🌟🌟🌟
— Cricket Chronicle 🏏🏏 (@cricchronicle1) December 5, 2023
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണടിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് നേടിയത്. സഞ്ജുവിന് പുറമേ ശ്രേയസ് ഗോപാലും (53) കേരളത്തിനായി തിളങ്ങി. സെഞ്ച്വറി നേടിയ സാഹബ് യുവരാജ് സിംഗിന്റെ (121) അർധസെഞ്ച്വറി നേടിയ പ്രാതം സിംഗിന്റെ(61)യും മികവിലാണ് റെയിൽവേസ് വൻ സ്‌കോർ നേടിയത്. ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലേക്ക് കേരളം യോഗ്യത നേടി..
Unbelievable effort, Sanju Samson! You gave it your all, played a season-defining knock. Even in the loss, your determination and skill left us in awe. 🏏💔 Keep shining, Sanju! pic.twitter.com/amO3CTzdK8
— Simple man (@ArbazAh87590755) December 5, 2023
ആഭ്യന്തര ക്രിക്കറ്റിൽ ഫോമില്ലായെന്ന വിമർശനങ്ങൾക്കിടയിലാണ് സഞ്ജു തകർപ്പൻ പ്രകടനം നടത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. ഈ പ്രകടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ താരത്തെ പുകഴ്ത്തിയും സെലക്ടർമാരെ വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നു. ഏറ്റവും കുറച്ച് മാത്രം പരിഗണന കിട്ടിയ താരമാണ് സഞ്ജുവെന്നും എല്ലാ ഫോർമാറ്റിലും ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്നും പലരും എക്‌സിൽ കുറിച്ചു.
Sanju Samson scored a prolific century in the Vijay Hazare Trophy against Railways.
A captain's knock by Sanju…!!! pic.twitter.com/v6XTEz3LLi
— Mufaddal Vohra (@mufaddal_vohra) December 5, 2023
SANJU SAMSON, TAKE A BOW. 🫡
He has played one of the best knocks by a Kerala batter in VHT, team under huge pressure and then he smashed 129 from 139 balls with not much support from others but lost the match by 18 runs. pic.twitter.com/S9QzIHaca9
— Johns. (@CricCrazyJohns) December 5, 2023
അതേസമയം, ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരക്കുള്ള ടീമിൽ സഞ്ജു ഇടംപിടിച്ചിട്ടുണ്ട്. മൂന്നു ഏകദിനങ്ങളാണ് ടീം കളിക്കുക.