കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായ മൂന്നാം വർഷവും കൊൽക്കത്തയ്ക്ക്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് ഈ നേട്ടം നൽകിയത്. മഹാനഗരങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് ഈ പദവി നിർണയിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസാണ് വെസ്റ്റ് ബംഗാൾ ഭരിക്കുന്നത്.
Pune ranks 2nd in Safest Indian Cities as per National Crime Records Bureau (NCRB) Report :
Here's the latest NCRB (2022) Crime Rates for Major Cities:
🔶 Kolkata – 86.5
🔶 Pune – 280.7
🔶 Hyderabad – 299.2
🔶 Chennai – 450.1
🔶 Mumbai – 483.9
🔶 Bangalore – 543.4
🔶 Ahmedabad… pic.twitter.com/BCRiuoO0wH— Pune City Life (@PuneCityLife) December 5, 2023
ഇന്ത്യയുടെ കിഴക്കൻ മഹാനഗരമായ കൊൽക്കത്തയിൽ 2022ൽ ലക്ഷം പേരിൽ 86.5 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൂനെ (280.7), ഹൈദരാബാദ് (299.2) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), എസ്എൽഎൽ (പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കോഗ്‌നിസബിൾ കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്.
Kolkata has again topped the list of cities with the least number of cognisable offences per lakh population, making the metropolis the safest city of India in 2022, according to the latest National Crime Records Bureau (NCRB) report.https://t.co/tRXmfzCUj6
— The Indian Express (@IndianExpress) December 5, 2023
എൻസിആർബി കണക്ക് പ്രകാരം 2021ൽ ലക്ഷത്തിൽ 103.4 കേസുകളാണ് 2021ൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽനിന്ന് 86.5 കുറവ് ഈ വർഷമുണ്ടായി. 2020ൽ 129.5 ആയിരുന്നു കേസുകൾ. 2021ൽ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 256.8 ഉം 259.9 കേസുകളാണ് ലക്ഷം പേരിൽ നിന്നുണ്ടായത്. 20 ലക്ഷം ജനസംഖ്യയുള്ള 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയത്.
Bone-chilling figures
The National Crime Records Bureau (NcRB) released its comprehensive data for 2022, shedding light on various categories of crimes across the country pic.twitter.com/tYk3JZ2gDL— SK Iyer (@iyer_sk) December 5, 2023
Breaking News : The annual crime report of the National Crime Records Bureau (NCRB) states that there has been an increase in crime cases against SC-ST in 2022.
A total of 57,582 cases were registered for crimes against SCs and 10,064 cases for crimes against STs, an increase… pic.twitter.com/IreE5G7VW9
— The News Beak (@TheNewsBeak) December 5, 2023
അതേസമയം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കൊൽക്കത്തയിൽ വർധനവുണ്ടായി. 2021ൽ 1783 കേസുകളുണ്ടായിരുന്നത് 2020ൽ 1890ആയി വർധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൊൽക്കത്തയിൽ ലക്ഷത്തിൽ 27.1 ആണ്. കോയമ്പത്തൂർ (12.9), ചെന്നൈ (17.1) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണിത്. മുൻ വർഷം 45 കൊലപാതക കേസുണ്ടായിരുന്ന കൊൽക്കത്തയിൽ 2022ൽ 34 കേസുകളാണുണ്ടായത്. 2022ൽ 11 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2021ലും ഇത്രതന്നെ ബലാത്സംഗക്കേസുകളാണുണ്ടായിരുന്നത്. ‘2022ൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ’ എന്ന എൻസിആർബി റിപ്പോർട്ട് 36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും കേന്ദ്ര ഏജൻസികളിൽനിന്നുമുള്ള കണക്കുകൾ പ്രകാരം തയ്യാറാക്കിയതാണ്.