ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെയും സിഗ്നൽ പാലിക്കാതെയും 643 ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ സ്കൂട്ടർ യാത്രക്കാരന് ബെംഗളൂരു നഗരത്തിലെ ട്രാഫിക് പൊലീസ് 3.24 ലക്ഷം രൂപ പിഴ ചുമത്തി. KA 04 KF 9072 എന്ന നമ്പരിലുള്ള സ്കൂട്ടർ, മാല എന്ന വ്യക്തിയുടെ പേരിലാണ് പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ യാത്രികന്റെ നിയമലംഘനങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആർടി നഗർ ട്രാഫിക് പോലീസ് പരിധിയിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Home Latest news നോ ഹെൽമറ്റ്, റെഡ് ലൈറ്റിലും നിർത്തില്ല, 643 നിയമലംഘനങ്ങൾ, 3.24 ലക്ഷം രൂപ പിഴ; സ്കൂട്ടർ...