ഈ സീസണ്‍ മുമ്പ് തന്നെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും! വന്‍ ട്വിസ്റ്റുകള്‍ക്ക് വീണ്ടും സാധ്യത

0
138

മുംബൈ: ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതോടെ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നിരവധി ഫ്രാഞ്ചെസികള്‍ രോഹിതിനായി സമീപിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പണ്ഡ്യയെ ട്രേഡിലൂടെ സ്വന്തമാക്കിയപ്പോഴും രോഹിത് ശര്‍മ തന്നെ മുംബൈ ഇന്ത്യന്‍സിനെ ഈ സീസണില്‍ കൂടി നയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മുംബൈ മാനേജ്‌മെന്റ് ഹാര്‍ദികിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

ഒന്നുമില്ലായ്മയില്‍ നിന്ന് മുംബൈയെ ഇന്ന് കാണുന്ന മുംബൈ ആക്കി മാറ്റിയ, അഞ്ച് ഐപിഎല്‍ കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗും സമ്മാനിച്ച രോഹിതിനെ മാറ്റിയതോടെ ആരാധകര്‍ പൊട്ടിത്തെറിച്ചു. മുംബൈയുടെ സമൂഹമാധ്യമ അക്കൗണ്ട് അണ്‍ഫോളോ ചെയ്തത് ലക്ഷക്കണക്കിന് ആരാധകര്‍. ഇപ്പോള്‍ പുറത്ത് വരുന്ന വിവരമനുസരിച്ച് രോഹിത് ഒരു പക്ഷെ ഈ സീസണിന് മുന്നോടിയായി തന്നെ ടീം വിടുമെന്നാണ്. രോഹിതിനായി നേരത്തെ ഡെല്‍ഹി ക്യാപിറ്റല്‍സും, ഗുജറാത്ത് ടൈറ്റന്‍സും സമീപിച്ചെങ്കിലും മുംബൈ വഴങ്ങിയിരുന്നില്ല.

എന്നാല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ രംഗത്തുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും രോഹിതിനെ നോട്ടമിടുന്നുണ്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. രോഹിതിനെ അഭിനന്ദിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് താഴെ രോഹിതിന്റെ ഭാര്യ റിത്വിക സൈമി ഇട്ടത് താരത്തിനും കുടുംബത്തിനും ചെന്നൈയോടെ ഇഷ്ടക്കുറവൊന്നും ഇല്ലെന്നതിന്റെ സൂചനയെന്നാണ് പലരുടെയും വിലയിരുത്തല്‍. ഇന്ന് മുതല്‍ ട്രേഡ് വിന്‍ഡോ വീണ്ടും തുറക്കും. വന്‍ ട്വിസ്റ്റുകള്‍ തന്നെ പ്രതീക്ഷിക്കാം.

എന്നാല്‍ അഭ്യൂഹങ്ങളോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ ആദ്യമായി പ്രതികരിച്ചിരുന്നു. ചെന്നൈ ടീം ട്രേഡിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാരാരും ഞങ്ങള്‍ക്കില്ല. അതുകൊണ്ട് തന്നെ ഞങ്ങളവരെ സമീപിക്കുകയോ അതിന് തയാറെടുക്കുയോ ചെയ്യുന്നില്ല. അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here