രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും! കാര്യങ്ങളെല്ലാം വ്യക്തം; പുതിയ ടീമിനെ നിര്‍ദേശിച്ച് ആരാധകര്‍

0
204

മുംബൈ: രോഹിത് ശര്‍മ വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും. ഹാര്‍ദിക് പണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെയാണ് രോഹിത്തിന്റെ നീക്കം. പ്ലെയര്‍ ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പണ്ഡ്യയെ സ്വന്തമാക്കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ യുഗം അവസാനിക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹാര്‍ദിക്കിനെ പുതിയ നായകനായി പ്രഖ്യാപിച്ചത്. നായകസ്ഥാനം നഷ്ടമായ രോഹിത് 2024ലെ സീസണോടെ മുംബൈ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2025ല്‍ ഐപിഎല്ലില്‍ മെഗാ ലേലം നടക്കും. മെഗാ ലേലത്തിന് മുന്നോടിയായി നാല് താരങ്ങളെ മാത്രമേ ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയൂ. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവുമാണ് ഉണ്ടാവുക. നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദിക് പണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയായിരിക്കും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുക. ഇതോടെ താരലേലത്തിലൂടെ രോഹിത് പുതിയ ടീമില്‍ എത്തും. 

2013ല്‍ റിക്കി പോണ്ടിംഗിന്റെ പിന്‍ഗാമി ആയാണ് രോഹിത് മുംബൈ നായകനായത്. പത്തുവര്‍ഷത്തിനിടെ അഞ്ചുതവണ മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞു. മുംബൈ വിടുകയാണെങ്കില്‍ രോഹിത് തന്റെ ആദ്യ ക്ലബ്ബായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഇപ്പോഴത്തെ രൂപമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണ് കളിക്കേണ്ടതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ചെന്നൈക്ക് ഇനിയും അമ്മാവന്‍മാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്നും അതുകൊണ്ട് രോഹിത്തിനെ വേണ്ടെന്നും പറയുന്നുവരും ഉണ്ട്. 

ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകാനായി നിയമിച്ച കാര്യം ഓദ്യോഗികമായി പുറത്തുവിട്ടത്. എന്നാല്‍ പ്രഖ്യാപനം വന്നതിന് ഒരു മണിക്കൂറിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരില്‍ വലിയ കൂട്ടം ഒഴിഞ്ഞുപോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here