രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറുന്നു?, ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം

0
162

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മ്മ പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് ഐപിഎല്‍ ആരാധകര്‍. ഫ്രാഞ്ചൈസിയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച നായകനെന്ന നിലയില്‍ ഇതിലും മികച്ചതായി പരിഗണിക്കപ്പെടാന്‍ രോഹിത് അര്‍ഹനായിരുന്നു.

മുംബൈ ഇന്ത്യന്‍സിലേയും ടീം ഇന്ത്യയിലെയും സഹതാരമായ സൂര്യകുമാര്‍ യാദവും രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതിനോട് പ്രതികരിച്ചു. തന്റെ ഭാഗം വ്യക്തമാക്കി അദ്ദേഹം ഹൃദയം തകര്‍ന്ന ഒരു ഇമോജി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തു. മറുവശത്ത്, ആരാധകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്താന്‍ എംഐയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഉപേക്ഷിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ സുബ്രഹ്‌മണ്യം ബദരീനാഥ് സിഎസ്‌കെ ജേഴ്സിയില്‍ രോഹിതിന്റെ ചിത്രം പോസ്റ്റ് ചെയ്തു, ഫ്രാഞ്ചൈസിയിലേക്ക് താരം എത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. നിലവില്‍ യെല്ലോ ടീമിനെ നയിക്കുന്ന എംഎസ് ധോണിക്ക് ഐപിഎല്‍ 2024 ന് ശേഷം ബൂട്ട് തൂക്കും. അതിനാല്‍ ഫ്രാഞ്ചൈസി അദ്ദേഹത്തിന് പകരക്കാരനെ തിരയുകയാണ്.

രോഹിത് ഇപ്പോഴും മികച്ച ക്യാപ്റ്റനാണ്. അതിനാല്‍ മറ്റാരെങ്കിലും ചുമതലയേല്‍ക്കുന്നതിന് മുമ്പ് കുറച്ച് വര്‍ഷത്തേക്ക് സിഎസ്‌കെയെ നയിക്കാനുള്ള കരുത്തും കഴിവും രോഹിത്തിനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here