ഡ്രെസ്സിം​ഗ് റൂമിലെത്തിയ കോഹ്‌ലിയെ അഭിനന്ദിച്ച് രോഹിത്‌; ദൃശ്യങ്ങൾ വൈറൽ

0
151

സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എങ്കിലും വിരാട് കോഹ്‌ലിയുടെ പ്രകടനം വേറിട്ടു നിന്നു. ആദ്യ ഇന്നിം​ഗ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങവെ കോഹ്‌ലി പുറത്തായി. 38 റൺസിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്.

രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ വെറും 131 റൺസിൽ പുറത്തായി. അതിൽ കോഹ്‌ലിയുടെ പോരാട്ടം മാത്രമാണ് എടുത്ത് പറയാനുള്ളത്. 76 റൺസെടുത്ത കോഹ്‌ലി അവസാനമാണ് പുറത്തായത്. പിന്നാലെ ഡ്രെസ്സിം​ഗ് റൂമിലെത്തിയ കോഹ്‌ലിയെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അഭിനന്ദിച്ചു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നതും ഈ ദൃശ്യങ്ങളാണ്.

ജനുവരി മൂന്നിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്. രണ്ടാം മത്സരം സമനില ആയാലും ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കും. എന്നാൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ജയം ആവശ്യവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here