ഓർക്കാട്ടേരിയിൽ യുവതിയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ബന്ധുക്കൾ

0
226

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്. ഈ സമയം ഷെബിനയെ ഭർതൃമാതാവും മറ്റുള്ളവരും അസഭ്യം പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു.

2010ൽ ആണ് ഷെബിനയുടെ വിവാഹം കഴിഞ്ഞത്. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയം ദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here