നടുറോഡിൽ മേല്‍പ്പാലത്തിന് താഴെ കുടുങ്ങിയതൊരു വിമാനം! ആകെ പെട്ട് പോയ അവസ്ഥ, വീഡിയോ പുറത്ത്

0
191

പാറ്റ്ന: ബിഹാറിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പഴയ വിമാനം റോഡിന് നടുവിൽ കുടുങ്ങി. മോത്തിഹരിയിലെ പാലത്തിനിടിയിലൂടെ കൊണ്ടുപോകുമ്പോഴാണ് വിമാനം കയറ്റിയ ലോറി പാലത്തിലിടിച്ച് കുടുങ്ങിയത്. ​ഇതോടെ ഈ മേഖലയിൽ വലിയ രീതിയിലുള്ള ഗതാ​ഗത തടസമാണ് ഉണ്ടായത്. മുംബൈയിൽനിന്നും അസമിലേക്ക് കൊണ്ടുപോവുകയായിരുന്നു വിമാനം.

പിന്നീട് നാട്ടുകാരുടെയും ട്രക്ക് ഡ്രൈവർമാരുടെയും സഹായത്തോടെ വിമാന നീക്കം ചെയ്തത്. ഇന്ത്യയിൽ വിമാനം ഇത്തരത്തില്‍ വഴിയില്‍ കുടുങ്ങുന്നത് ആദ്യ സംഭവമല്ല. 2022-ൽ, ആന്ധ്രാപ്രദേശിലെ ബപ്‌തല ജില്ലയിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു ട്രക്കിന്റെ ട്രെയിലറിൽ കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെ ഒരു വിമാനം അണ്ടർപാസിൽ കുടുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here