പുതുവത്സരാഘോഷത്തിന് പോകുന്നവരുടെ ശ്രദ്ധക്ക്;സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും, കാരണമറിയാം

0
160

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാത്രി എട്ട് മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൂർണമായും അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ മാർച്ച് പത്ത് മുതൽ രാത്രി പത്ത് മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമാണം വേണമെന്നാണ് ആവശ്യം.

പുതുവത്സര തലേന്ന് രാത്രി മുതൽ പുതുവത്സര ദിനത്തിൽ പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കർശന നടപടി വേണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. രാത്രിയിലും മറ്റുമായി പലയിടത്തായി പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here