ഗൾഫ് വിപണിയെ പൊള്ളിച്ച് ഉള്ളി വില; എല്ലാ രാജ്യങ്ങളിലും വില കുത്തനെ കൂടി

0
154

മസ്കത്ത്: ഉള്ളിക്ക് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഉള്ളി വില കുത്തനെ ഉയർന്ന് ഗൾഫ് നാടുകൾ. ഗൾഫ് വിപണിയെ മൊത്തം ബാധിച്ച ഉള്ളി വിലയുടെ കുതിപ്പ് ഒമാനിലും ശക്തമാണ്. ഒമാനിൽ കി​ലോക്ക് 200 ബൈ​സ ഉ​ണ്ടാ​യി​രു​ന്ന സ​വാ​ള​ക്കി​പ്പോ​ള്‍ 600 – 700 ബൈ​സ എ​ന്ന നി​ല​യി​ലേ​ക്ക്‌ ചി​ല്ല​റ വി​ല്‍പ​ന എ​ത്തി.

ഇന്ത്യൻ ഉള്ളിയുടെ വില നിയന്ത്രണം വിട്ട് ഉയർന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ പ്രയാസത്തിലാണ്. 20കി​ലോ തൂ​ക്കം ​വ​രു​ന്ന ഇ​ന്ത്യ​ന്‍ സ​വാ​ള​പ്പെ​ട്ടിക്ക് 11 റി​യാ​ലാ​ണ് മൊ​ത്ത​വി​ല. ഇന്ത്യൻ രൂപയിൽ വില കണക്കുമ്പോൾ 2378 രൂപയാണ് 20 കിലോ പെട്ടിയുടെ മൊത്തവില. അതായത് ഒരു കിലോക്ക് 118.9 രൂപ നൽകണം. എന്നാൽ ചില്ലറ വിപണിയിലേക്ക് ഉള്ളി എത്തുമ്പോൾ ഇത് ഇനിയും ഉയരും. 150 രൂപക്ക് മുകളിലാണ് ചില്ലറ വില.

രു​ചി​യി​ലും ഗു​ണമേ​ന്മ​യി​ലും മു​ന്നി​ട്ടു നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള ഇ​ന്ത്യ​ന്‍ ഉള്ളിയുടെ ക​യ​റ്റു​മ​തി​ക്ക് ഇന്ത്യൻ സർക്കാർ ആണ് നിരോധനം ഏർപ്പെടുത്തിയത്. മാർച്ച് വരെ നിരോധനം നീണ്ടു നിൽക്കും. ഇന്ത്യൻ വിപണിയിൽ ഉള്ളിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്.

ഇ​ന്ത്യ​ന്‍ സ​വാ​ള​യോ​ട് അ​ല്‍പ​മെ​ങ്കി​ലും രു​ചി​യി​ല്‍ സാ​മ്യ​മു​ള്ള പാ​കി​സ്താ​ന്‍ ഉ​ള്ളി​ക്കും തീ​വി​ല​യാ​ണ്. പാ​കി​സ്താ​ന്‍ സ​വാ​ള 20കി​ലോ ചാ​ക്കി​ന് മൊ​ത്ത​വി​ല ഒ​മ്പ​ത് റി​യാ​ലാ​ണ്. ഒമാനിൽ മാത്രമല്ല ഉള്ളിവില കുത്തനെ ഉയർന്നത്. യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിലും ഉള്ളിക്ക് തീവിലയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here