കൊച്ചിയിൽ എംഡിഎംയുമായി കാസർകോട് പുത്തിഗെ സ്വദേശി പിടിയിൽ

0
469

കൊച്ചി : കളമശ്ശേരിയിൽ എം.ഡി.എം.എ.യുമായി കാസർകോട് സ്വദേശിയെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, പുത്തിഗെ കട്ടത്തടുക്ക റാഹില മൻസിലിൽ മുഹമ്മദ് ഹുസൈൻ (26) ആണ് 9.33 ഗ്രാം രാസലഹരിയുമായി പിടിയിലായത്.

കലൂരിൽ 2022-ൽ നടന്ന കൊലപാതക കേസിലെ നാലാം പ്രതിയാണ് മുഹമ്മദ് ഹുസൈൻ. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here