കോടതിയിൽ ഹാജരാക്കാനെത്തിച്ച കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു; സംഭവം പോലീസിന്‍റെ കൺമുന്നിൽ

0
247

പട്‌ന: കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാര്‍ പട്‌നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. വെടിവെപ്പിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വെടിയുതിര്‍ത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ മുസാഫര്‍പുരില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here