കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ നടുറോഡില്‍ മുതല; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ | VIDEO

0
387

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ തുടരുന്ന ചെന്നൈയില്‍ നടുറോഡില്‍ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെരുങ്ങളത്തൂര്‍-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗര്‍ ഇനത്തില്‍ പെട്ട മുതലയെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് തമിഴ്‌നാട് വനംവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. മുതലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു. എക്‌സിലായിരുന്നു സുപ്രിയയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here