മീഞ്ച സ്റ്റേഡിയത്തിന് ഒരുകോടിയുടെ ഭരണാനുമതി- എം.എൽ.എ.

0
201

ഉപ്പള: സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച പഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ് എം.എൽ.എ. അറിയിച്ചു.

മൈതാന വികസനം, ഗാലറി, വേദി, ശുചിത്വസമുച്ചയം, ഓഫീസ് സൗകര്യം, സംരക്ഷണഭിത്തി, ചുറ്റുമതിൽ, പ്രവേശനകവാടം, വൈദ്യുതീകരണം, നിരീക്ഷണ ക്യാമറ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എ.കെ.എം.അഷ്‌റഫ് എം.എൽ.എ. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here