100 കോടി ക്ലബ്ബ് ചിത്രത്തിന്റെ സംവിധായകൻ; നഹാസ് ഹിദായത്ത് വിവാഹിതനായി

0
272

ലയാള ചലച്ചിത്ര സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി. ഷഫ്നയാണ് നഹാസിന്റെ പ്രിയ സഖി. കഴിഞ്ഞ ദിവസം ആയിരുന്നു ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നത്. പ്രിയ സംവിധായകന് ആശംസ അറിയിച്ച് ആന്റണി വർ​ഗീസ്, നിർമാതാവ് സോഫിയ പോൾ ഉൾപ്പടെ ഉള്ളവർ രം​ഗത്ത് എത്തിയിട്ടുണ്ട്.

2023ലെ സർപ്രൈസ് ഹിറ്റായി മാറിയ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് നഹാസ് ഹിദായത്ത്. റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ ചുരക്കെഴുത്താണ് ആർഡിഎക്സ്. ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരാണ് ഈ വേഷങ്ങളിൽ എത്തിയത്. ഈ വർഷത്തെ നാല് സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായ ആർഡിഎക്സ് 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.

ഗോദ എന്ന ടൊവിനോ തോമസ് ചിത്രത്തില്‍ അസിസ്റ്റന്‍റ് ആയി പ്രര്‍ത്തിച്ച ആളാണ് നഹാസ് ഹിദായത്ത്. ആരവം എന്നൊരു ചിത്രവും നഹാസ് ഒരുക്കിയിട്ടുണ്ട്. ആന്‍റണി വര്‍ഗീസ് ആയിരുന്നു നായകന്‍. ശേഷമാണ് ആര്‍ഡിഎക്സില്‍ എത്തുന്നത്. ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന് തിരക്കഥ ഒരുക്കിയത്. സോഫിയ പോള്‍ ആയിരുന്നു നിര്‍മാണം. ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, ബാബു ആന്‍റണി, പാര്‍വതി മാല, ലാല്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു. സൗഹൃദത്തിന്‍റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ചിത്രം ഒരു പക്കാ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here