എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും

0
163

ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50 ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here