ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മെഗാ ഈവൻറ്റുകളുടെ ഭാഗമായ എം.പി.എൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാൾ ടൂർണ്ണമെന്റിൽ സിറ്റി എഫ്.സി അയ്യൂർ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി.
ഗോൾരഹിത സമനില പാലിച്ച വാശിയേറിയ ഫൈനലിൽ പെനാൽറ്റി ഷൂടൗട്ടിലൂടെ (4-3) യാണ് അയ്യൂർ ടീം വിജയത്തിലേക്ക് കുതിച്ചത്. ഇതോടെ എം.പി.എൽ ട്രോഫിയുടെ കഴിഞ്ഞ നാല് സീസണുകളിലെ മൂന്ന് കിരീടങ്ങളാണ് സിറ്റി എഫ്.സി അയ്യൂർ സ്വന്തമാക്കിയത്.
സ്റ്റാർ പ്ലെയർ ഓഫ് ദി ഫൈനൽ പുരസ്‌കാരത്തിന് അയ്യൂർ ടീമിൻറെ തമ്മിയും, ഗോൾഡൻ ഗ്ലോവ് പുരസ്‌കാരത്തിന് യു.ബി സോക്കേഴ്സിന്റെ സർഫ്രാസും, ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിന് ക്ലബ് ബേരിക്കൻസിന്റെ ഷാനിയും, ഗോൾഡൻ ബോൾ പുരസ്‌കാരത്തിന് സിറ്റി എഫ്.സി അയ്യൂറിന്റെ സൈഫാസും അർഹരായി. യു.ബി സോക്കേഴ്സിന്റെ ഷംസീർ ബെസ്ററ് ഡിഫൻഡർ അവാർഡിനും ഫാസ്‌ക് ഉപ്പള ഗേറ്റിന്റെ അക്ഷാൻ എമർജിങ് പ്ലയെർ അവാർഡിനും അർഹത നേടി.
കെ.എം.സി.സി നേതാക്കളായ അഡ്വ. ഇബ്രാഹിം ഖലീൽ, ഇബ്രാഹിം ബേരികെ, മുനീർ ബേരിക, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ, യൂസുഫ് ഷേണി, അമാൻ തലേക്കള, ആസിഫ് ഹൊസങ്കടി, ഷംസു മാസ്റ്റർ, എന്നിവർ സംബന്ധിച്ചു.
അഡ്വ. ഇബ്രാഹിം പള്ളങ്കോട്, അസീസ് അയ്യൂർ, ഹനീഫ് ഉപ്പള, അദ്ദു കൈസർ, ജമാൽ പുതിയോത്ത്, അബ്ദുള്ള പുതിയോത്ത്, ഖാദർ കുദുക്കോട്ടി, ഹബീബ് മണ്ണംകുഴി, അസ്ഫാഖ് ഉപ്പള എന്നിവർ അതിഥികളായിരുന്നു.
ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, സിദ്ദീഖ് ബപ്പായിത്തൊട്ടി, അൻവർ മുട്ടം, അക്ബർ പെരിങ്കടി, ഖാലിദ് മണ്ണംകുഴി, ഫാറൂഖ് അമാനത്, മഹ്മൂദ് അട്ക്ക, മഹ്മൂദ് മള്ളങ്കൈ, റഹിം ഉപ്പള ഗേറ്റ്, ഇക്ബാൽ മണിമുണ്ട, സജ്ജാദ് മണിമുണ്ട, അസ്ഫാൻ കുക്കാർ, ഷാഫി പഞ്ചം, ഇദ്രീസ് അയ്യൂർ, അലി മുട്ടം, നൗഷാദ് അട്ക്ക തുടങ്ങിയവർ നേതൃത്വം നൽകി.