കേരളോത്സവം; ജേതാക്കളെ അവഗണിച്ച് കുമ്പള പഞ്ചായത്ത്

0
122

കുമ്പള :കേരളോത്സവം പഞ്ചായത്ത് തല മത്സരം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ചാംമ്പ്യൻമ്മാരായ ക്ലബ്ബുകളെയും വ്യക്തികത ഇനത്തിൽ ചാംമ്പ്യൻമ്മാരായവരെയും കുമ്പള പഞ്ചായത്ത് അവഗണിച്ചതായി പരാതീ.

മറ്റു പഞ്ചായത്തുകൾ മത്സരം കഴിഞ്ഞ ഉടനെ തന്നെ വിജയികളെ അനുമോദിക്കുകയുണ്ടായി.ഇപ്പോൾ ബോക്ക് ജില്ല തല മത്സരവും കഴിഞ്ഞ് സംസ്ഥാന തല മത്സരമാണ് ഇനി നടക്കേണ്ടത്.

ക്ലബുകൾ എല്ലാം നിരന്തരം പഞ്ചായത്ത് അധികൃതരെ സമീപിച്ചങ്കിലും പഞ്ചായത്ത് അധികൃതരെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല എന്നാണ് പറയുന്നത്.വിജയികളെ അനുമോദിക്കാൻ ഇനിയും ഒരു തീരുമാനം ആയില്ലെങ്കിൽ അടുത്ത വർഷം കേരളേത്സവം ബഹിഷ്കരിക്കാനാണ് ക്ലബ്ബുകൾ എല്ലാം തീരുമാനിച്ചത് എന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here