കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവിനെ അജ്ഞാതര്‍ വെടിയുതിര്‍ത്ത് കൊന്നു; 2 പേര്‍ക്ക് പരുക്ക്

0
221

രജപുത്ര കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയയെ ജയ്പുരില്‍ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ ഡിജിപി വ്യക്തമാക്കി. ആക്രമണത്തില്‍ സുഖ്ദേവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്ദേവിനെ ഉടന്‍ തന്നെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here