‘മതപണ്ഡിതർ എന്ത് പറയണമെന്ന് തീരുമാനിക്കുന്ന മന്ത്രിയാണ്’; പരിഹസിച്ച് എസ്കെഎസ്എസ്എഫ് നേതാവ്

0
293

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. മതപണ്ഡിതൻമാർ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാർദത്തിന് ഭീഷണി ഉയർത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന ന്യൂനപക്ഷ വകുപ്പു മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാൻ എന്നാണ് സത്താർ പന്തല്ലൂരിന്റെ പരിഹാസ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. എന്‍ എസ് എസ് ക്യാമ്പുകളില്‍ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രി അഭിപ്രായം പറയണമെന്നും മിശ്രവിവാഹത്തെക്കുറിച്ചുള്ള മന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്നും സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here